Antonitto Lasito's Poems / Malayalam Translation
Author Rajesh Chithira
Calendar 23 March 2023

ഹൈക്കു കവിതകൾ / ആന്റണീറ്റ ലസിറ്റോ

 

മഞ്ഞ്   വീഴുന്നു  -

കരുതിവയ്ക്കാൻ 

ഞാൻ തിരഞ്ഞെടുത്ത ഓർമ്മകൾ 

 

*

കൊടിയ ശൈത്യം – 

ഒരു ബൊമ്മക്കണ്ണുകൾക്കുള്ളിലെ  

തിളങ്ങുന്ന നോട്ടം    

*

സൂര്യരശ്മികൾ -

പുലർ മഞ്ഞിന്റെ 

മധുര സമർപ്പണം 

 

*

ജമന്തി -

ഞാൻ അതിനെ 

ചലിപ്പിക്കുന്ന തെന്നൽ  

 

*

ശരത്ക്കാല വിഷാദം -

ഒരു മേപ്പിൾ ഇലാകൃതിയിൽ  

നഷ്ടപ്പെട്ടു പോയ ഞാൻ 

 

*

ഇളംചൂടുള്ള കാറ്റ് -

എന്റെ മകളുടെ 

വിരൽസ്പർശം 

 

*

ഇളം തെന്നൽ 

അമ്മയുടെ ഗന്ധത്താൽ  

ആശ്വസിപ്പിക്കപ്പെടുന്ന ഞാൻ 

 

*

ഒരു നീണ്ട ശൈത്യകാലം -

എന്റെ സ്പൂണിന്റെ ഒച്ച മാത്രം 

സൂപ്പിൽ 

 

*

ശരത്ക്കാല മാരുതൻ -

അളന്നു  തിട്ടപ്പെടുത്താതെ   

നമ്മൾ  ഉച്ചരിക്കുന്നു  വാക്കുകൾ 

 

*

വസന്തകാല വർഷം - 

ഞാനുണ്ട് 

വീഴുന്ന ഓരോ തുള്ളിയിലും

 

 

*

 

ആന്റണീറ്റോ  ലസിറ്റോ

 

ഫിലോസഫി അധ്യാപിക. ഇറ്റാലിയൻ ഭാഷയിലും ഇംഗ്ലീഷിലും ഹൈക്കു, സെൻറ്യൂ ,ഹൈബൺ കവിതകൾ എഴുതുന്നു. 2013ൽ ജപ്പാനീസ് കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ടും ഇംപീരിയ എഡിഷനും സംയുക്തമായി സംഘടിപ്പിച്ച ഹൈക്കു കവിതാരചനാ മത്സരത്തിൽ ഒന്പതാം സ്ഥാനം നേടുകയുണ്ടായി. ഇപ്പോൾ ഇറ്റലിയിൽ താമസിക്കുന്നു.