Books Published

6

Copies Sold

10,300

Happy Readers

30,500

Latest Book

Unmathangalude Crashlandingukal

Unmathangalude Crashlandingukal

ഉള്ളടക്കം

രാജേഷിന്റെ എഴുത്തുകളില്‍ ഇലകളുടെ വസന്തം നിറയുന്നു. ഭൂമിയിലെ മുഴുവന്‍ പച്ചയും തന്റെ സര്‍ഗ്ഗധ്യാനത്തിലേക്ക് വിളിച്ചു ചേര്‍ക്കുന്ന കവി പ്രകൃതിയുടെ താളവും മോഹവും തിരിച്ചറിയുന്നു. പാരിസ്ഥിതികവും മാനുഷികവുമായ പ്രതിസന്ധികളോട് കലമ്പല്‍ കൂട്ടി, ഇലകളുടെ സൗന്ദര്യം തിരഞ്ഞുപോകാന്‍ തുനിയുന്ന കാല്പനികതയും റിയലിസവും തോളുരുമ്മുന്ന ഒരു കാവ്യലോകം സ്വന്തമാകുകയാണിവിടെ.

Buy Online

What people are saying

Testimonial author

Viju Nayarangadi

അധ്യാപകൻ, എഴുത്തുകാരൻ

രാജേഷ് ചിത്തിരക്ക് കവിത ഉടലിന്റെ വേവലാതിയല്ല. ഉടൽ അയാളുടെ ഭാഷണത്തിനു പുറത്താണ്. ഉടലിനെ ചൂഴ്ന്നു നിൽക്കുന്ന സമൂഹമാണ് അയാളെ സംസാരിപ്പിക്കുന്നത്. ഉടലിനെ തൊട്ടു കൊണ്ട് അയാളൊരു വാക്കു പോലും ഉച്ചരിക്കുന്നില്ല. ഉടൽവെറി പുതിയ കവിതയുടെ വിശേഷിച്ച് സ്ത്രീ എഴുതുന്ന കവിതയുടെ രാഷ്ട്രീയമായ ഇക്കാലത്ത് അത്തരമൊരു രാഷ്ട്രീയത്തെ സപ്ലിമെന്റ് ചെയ്യുന്ന പുരുഷ രചനകൾ ധാരാളം സംഭവിക്കുന്നതിനിടയിലാണ് വ്യക്ത്യധിഷ്ഠിത ശരീരത്തെ രാജേഷ് കവിതക്ക് പുറത്തു നിർത്തുന്നത്. പകരം സമൂഹശരീരത്തിലേക്ക് പായിക്കുന്ന കണ്ണാണ് അയാളുടേത്.

Testimonial author

Dr. T T Sreekumar

എഴുത്തുകാരൻ, പ്രൊഫസർ

ധാരാളം എഴുതുക, വൈവിധ്യത്തോടെ എഴുതുക, നന്നായി എഴുതുക എന്നീ വെല്ലുവിളികള്‍ കവികള്‍ക്ക് മുന്നില്‍ ഉണ്ട്. എല്ലാ എഴുത്തുകാര്‍ക്ക് മുന്നിലും ഉണ്ട്. ഒരു കവിതയും എല്ലാവരെയും തൃപ്തിപെടുത്താനുള്ളതല്ല. രാജേഷിന്റെ കവിതകള്‍ പുതിയ രാഷ്ട്രീയ സന്ദര്‍ഭത്തോട്, ചരിത്ര സന്ദര്‍ഭത്തോട് കരുത്തോടെ പ്രതികരിക്കുന്നു. കവിതയിലെ സൌന്ദര്യാത്മകത, അതിന്റെ ദാര്‍ശനികാഭിമുഖ്യം, രാഷ്ട്രീയം എല്ലാം അനുഭൂതികളിലേക്ക് പകരാന്‍ കഴിയുന്ന പ്രതീകലോകമാണ് രാജേഷ് കവിതയില്‍ സൃഷ്ടിക്കുന്നത്. കവിതയോടുള്ള അഗാധമായ ആത്മാര്‍ത്ഥതയാല്‍ തീക്ഷ്ണവും നിശിതവുമാണ് രാജേഷിന്റെ കവിതകള്‍. ഓരോ കവിതയുടെയും ഉത്ഭവം മനസ്സിന്റെ സൂക്ഷ്മതയില്‍ സംഭവിച്ച ഒരു പിടച്ചിലില്‍ നിന്നാണ് എന്ന് ഓര്‍മ്മിപ്പിക്കും വിധമാണ് കവിതയിലെ ചടുലമായ അനുഭൂതി സംക്രമണങ്ങള്‍ ഈ കവി ആവിഷ്കരിക്കുന്നത്. ഇത് കവിതകളെ ഒരേ സമയം സ്വകാര്യ വിചാരങ്ങളും അവയുടെ സൂക്ഷ്മമായ ഭാഷാവിനിമയങ്ങളുമാക്കുന്നു.

Testimonial author

Vinitha Mahesh

എഴുത്തുകാരി, സാമൂഹ്യപ്രവർത്തക

പുരക്ഷേപണം എന്ന ചിത്രരചനാ രീതിയിൽ വർണ്ണങ്ങളുടെ എടുത്തു കാട്ടലിലൂടെ ചിത്രകാരനു സാധിക്കുന്നതിനു സമാനമായി സ്വയം രൂപപ്പെടുത്തിയ സവിശേഷ കാവ്യ ഭാഷയിലൂടെ ,പ്രയോഗ വിശേഷങ്ങളിലൂടെ ആശയാവിഷ്കാരങ്ങളിലെ ആത്മ മുദ്രണങ്ങളിലൂടെ 'ഉളിപ്പേച്ച് മലയാള പുതു കവിതയിലെ വേറിട്ട വായനാനുഭവമായി മാറുന്നു

Testimonial author

M.R. Vishnuprasad

കവി, നിരൂപകൻ, പെർഫോർമിങ്ങ് ആർട്ടിസ്റ്റ്

സമയത്തിന്‍റെ ആവര്‍ത്തന മാതൃകകളില്‍ ദൈനംദിന ജീവിതം ഉള്‍ക്കൊള്ളുന്ന താള സമുച്ചയങ്ങളെ നിര്‍ദ്ധരിക്കുകയാണ് ലെഫവേ. കവിത സമയത്തിന്‍റെ ഭാഷാപരമായ ഉത്പ്പന്നമാകുമ്പോള്‍ ലെഫവയെ മുന്‍ നിര്‍ത്തി വൃത്തബദ്ധമല്ലാത്ത പുതു കാവ്യ താളങ്ങളെ പഠിക്കുന്നത് രസകരമായിരിക്കും. ചിത്തിരയുടെ കവിതകള്‍ അത്തരമൊരു പഠനത്തിന്‍റെ സ്പെസിമന്‍ ആകുന്നു. കുത്തും കോമയും ട്രാഫിക് സിഗ്നലുകളുമാണ് അതിന്‍റെ ഗുരു ലഘുക്കള്‍. വര്‍ത്തുളമായി ചരിക്കുന്ന അനേകം പ്രതിഭാസങ്ങളുടെ പ്രകൃതി വ്യൂഹങ്ങള്‍ക്ക് ചുറ്റുമാണ് കവിത ജീവിക്കുന്നത്. പക്ഷെ അത് ഒരു ജ്യാമിതികളെയും അനുസരിക്കുന്നില്ല എന്ന് മാത്രം. കവിത സ്വയം ഒരു ട്രാഫിക് ദ്വീപാകുകയും നഗരം മുഴുവന്‍ നൃത്തംവെയ്ക്കുകയും ചെയ്യുന്നു.

Testimonial author

K. Satchidanandan

കവി, വിമർശകൻ, വിവർത്തകൻ

രാജേഷ് ചിത്തിരയുടെ “കള്ളിമുള്ളിന്റെ ഒച്ച”യിലെ കവിതകള്‍ പല രീതികളിലും സമീപകാലകവിതകളില്‍ നിന്ന് വ്യത്യസ്തത പുലര്‍ത്തുന്നു. അവ അടിസ്ഥാനപരമായ അസ്തിത്വസമസ്യകള്‍ ഉന്നയിക്കുന്നു. ചിലപ്പോള്‍ ഗൌരവത്തോടെ, ചിലപ്പോള്‍ ലാഘവത്തോടെ ജീവിതത്തെയും മരണത്തെയും നോക്കിക്കാണുന്നു.

മൌലികമാണ് അവയുടെ രൂപങ്ങളും ബിംബങ്ങളും, കടുകു മുതല്‍ കാഫ്ക വരെ ഈ ലോകത്തില്‍ പുതിയ രഹസ്യങ്ങളുടെ കലവറകളാകുന്നു. കിളിയും പൂവും സ്വപ്നവും മിത്തും സമകാലിക രാഷ്ട്രീയത്തിന്റെ ചവര്‍പ്പും ഒരു പോറലിന്റെ മധുരവും കത്തുകളും കുറിപ്പുകളും കവിതയാകുന്ന ഈ ലോകത്തെ ഒരേ പോലെ പുത്തനാക്കുന്നു.

രാജേഷ് ഒരു മുഴുക്കവി തന്നെ.

Testimonial author

Anjana George

Deccan Chronicle

The man is Rajesh Chithira.He is still lives in the most populous city of UAE, Dubai. But recalls that the first time he put pen to paper was beyond his imagination and quite startling for him to read his creative out when he saw it.

Testimonial author

India Today

Newspaper

ചിന്തയിൽ വേരു പടർത്താൻ കഴിവുള്ളതാണ് പ്രവാസത്തിന്റെ തീക്ഷണവും തീവ്രവുമായ അനുഭവങ്ങൾ ഉൾച്ചേർന്ന , കാതങ്ങൾ അകലെയിരുന്ന് കൊഴിഞ്ഞ ഇന്നലെകളുടെ ശീതള ഛായയും സസ്യശ്യാമളകോമളമായ ഓർമ്മകളും അയവിറക്കുന്നതോടൊപ്പം ആലോസരത്തിന്റെ വർത്തമാനത്തെ ജാഗരൂഗം വീക്ഷിക്കുന്ന ചിത്തിരക്കവിതകൾ.

Testimonial author

The New Indian Express

Newspaper

The geography of a rural landscape is etched into his poems. Memories are so inseparably entwined with the land that it becomes impossible to wean them off and see them in isolation. The paddy field is to the poet his heart inundated with her memories; he strives to cut channels of poetry in the hope of draining the memories off.On the other hand, he is aware of the fragility of this world that he holds together in his thoughts. The boats docked on the shores of this dreamworld shroud him in a serene calmness, and yet, he knows it will only last as along as he can sustain the trance.