ദുബായ് നഗരജീവിതത്തെ ഒരു ഹൈക്കു കവിത പോലെ കോറിയിരിക്കുന്നു രാജേഷ് ചിത്തിര. ആദിയുടെ ഓർമ്മകൾ ആത്മയുടേതും, പറയുന്ന കഥകൾ പ്രവാസ ലോകത്തിന് അന്യമല്ല. അടഞ്ഞിരിപ്പുകളുടെ ഈ മഹാമാരിക്കാലം മനുഷ്യകുലത്തിനു നൽകിയ ചില തിരിച്ചറിവുകൾ, പ്രകൃതി പാഠങ്ങൾ. തനിക്കായി കാതോർക്കുന്നവർക്കായി മാത്രം ഭൂമി മൂളുന്ന പാട്ട് കേൾക്കുന്നവർക്ക്മ മനസിലാവുന്ന ചില കുറുങ്കഥകളും. -രശ്മി രഞ്ചൻ / മാധ്യമപ്രവർത്തക
Buy Onlineരാജേഷിന്റെ എഴുത്തുകളില്‍ ഇലകളുടെ വസന്തം നിറയുന്നു. ഭൂമിയിലെ മുഴുവന്‍ പച്ചയും തന്റെ സര്‍ഗ്ഗധ്യാനത്തിലേക്ക് വിളിച്ചു ചേര്‍ക്കുന്ന കവി പ്രകൃതിയുടെ താളവും മോഹവും തിരിച്ചറിയുന്നു. പാരിസ്ഥിതികവും മാനുഷികവുമായ പ്രതിസന്ധികളോട് കലമ്പല്‍ കൂട്ടി, ഇലകളുടെ സൗന്ദര്യം തിരഞ്ഞുപോകാന്‍ തുനിയുന്ന കാല്പനികതയും റിയലിസവും തോളുരുമ്മുന്ന ഒരു കാവ്യലോകം സ്വന്തമാകുകയാണിവിടെ.
Buy OnlinePoetry by Rajesh Chithira in Malayalam alongwith their English versions translated by Sandhya S N and illustrations by Krishna Deepak. 'Tequila' has 51 poems with a foreword by Karunakaran. This book also has asn interview with the poet.
Buy Online