Jane Hirshfield / Each Happiness Ringed by Lions / Malayalam Translation
Author Rajesh Chithira
Calendar 21 March 2023

സിംഹങ്ങളാൽ വളയപ്പെടുന്ന സുഖാനുഭവങ്ങൾ

.

 

ചില നേരങ്ങളിൽ 
നിന്നെ ഞാനെന്റെ ഉടലിലേക്കെടുക്കുമ്പോൾ  
ഏറെക്കുറെ എനിക്കവയെ കാണാനാവും -  ക്ഷമയോടെ ചുറ്റിവളഞ്ഞവരെ, 
ഏറെക്കുറെ കാണാം, ചലിച്ചുകൊണ്ടിരിക്കുന്ന വാലിനെ , നിഴലിനെ
ഏറെക്കുറെ കേൾക്കാം, നഖങ്ങൾ പാദത്തിലേക്ക്  നിശ്ശബ്ദം പിൻവലിയുന്ന ഒച്ച
  നിമിഷമാണ്  - അതിൽ    എനിക്ക് ഉറപ്പുണ്ട്   -
അവർക്ക് അവരെത്തന്നെ ഒട്ടും ഉറപ്പില്ലാത്ത സമയം-  
ആ നിമിഷത്തിൽ  അവർ
 ഏറെക്കുറെ നമ്മളെ സ്വതന്ത്രരാക്കി വിട്ടേക്കാം.  
 


Poem  : Each Happiness Ringed by Lions / Jane Hirshfield