Jane Hirshfield'S Poem / Everything That Is Not You / Malayalam Translation
Author Rajesh Chithira
Calendar 21 March 2023

നീയല്ലാത്തത് എല്ലാം  



ഒരു നേട്ടം,  ഒരു കോട്ടം
എന്ത് തന്നെ പറഞ്ഞോളൂ.   
വെനീഷ്യൻ ജനാല വിടവിലൂടെ 
വെളിച്ചം ഉള്ളിലേക്ക്  പ്രവഹിക്കുന്നു   
 
 
ഈ മുറിഏത് മുറിയുമാവാം,  
ഈ വാക്കുകൾ ഏത് വാക്കുകളും 
 
ഒരു തടാകത്തിന്റെ നിർമ്മലത 
ഒരു പ്രഭാത സ്നാനത്തിലെന്നോണം 
അസാധ്യമായി ചേർന്നുനിൽക്കുന്നു:
നീയല്ലാത്തത് എല്ലാം  



Poem  : Everything That Is Not You / Jane Hirshfield