Jane Hirshfield's Poem / Those Chinese Poems / Malayalam Translation
Author Rajesh Chithira
Calendar 21 March 2023

ആ ചീനക്കവിതകൾ

 

ആ ചീനക്കവിതകൾ, പെണ്ണുങ്ങൾ    

അനന്തമായി അവരുടെ മുടി മിനുക്കിക്കൊണ്ടിരിക്കുന്നതും ,

അവരുടെ പുരികങ്ങളിൽ വില്ലോമരങ്ങൾ കണക്ക്  

നിറം പിടിപ്പിച്ചുകൊണ്ടിരിക്കുന്നതും,

കാത്തിരിക്കുന്നു

 

ചിത്രപട്ടാംബരമില്ലാതെ,

വക്കുകളിൽ രത്നം പതിപ്പിച്ച മുഖകണ്ണാടിയില്ലാതെ,

നാളെ കാലത്തേക്കുള്ള കവിതയില്ലാതെ, പ്രത്യാശരഹിതയായി ,

അനന്തമായി, ഈ സ്ത്രീ  

കാത്തിരിക്കുന്നു.  


Poem : Those Chinese Poems / Jane Hirshfield


പ്രശസ്ത അമേരിക്കൻ കവി ജെൻ  ഹിർഷഫീല്ഡ് ന്റെ കവിത /പരിഭാഷ